Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ActorSoori

125 കോടി പിന്നിട്ട് സൂരിയുടെ 'മണ്ടാടി'

ഹാ​സ്യ​താ​ര​ത്തി​ൽ​നി​ന്നു നാ​യ​ക​നി​ര​യി​ലേ​ക്കു​യ​ർ​ന്ന സൂ​രി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി മ​ഥി​മാ​ര​ൻ പു​ക​ഴേ​ന്തി സം​വി​ധാ​നം ചെ​യ്ത 'മ​ണ്ടാ​ടി' തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ കു​തി​പ്പുതു​ട​രു​ന്നു. ചി​ത്രം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 125 കോ​ടി രൂ​പ ക​ള​ക്ഷ​ൻ പി​ന്നി​ട്ട​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​എ​സ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് അ​റി​യി​ച്ചു. 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണു ചി​ത്രം ​പു​തി​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.

നാ​യ​ക​നെ​ന്ന നി​ല​യി​ൽ സൂ​രി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ ചി​ത്ര​മാ​യി 'മണ്ടാടി' മാ​റി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തോ​ടെ ത​മി​ഴകത്തു മി​ക​ച്ച ക​ള​ക്ഷ​ൻ നേ​ടാ​ൻ ശേ​ഷി​യു​ള്ള ജ​ന​പ്രി​യ നാ​യ​ക​ന്മാ​രു​ടെ നി​ര​യി​ലേ​ക്കു സൂ​രി തന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പി​ച്ചു. സു​ഹാ​സ്, സ​ത്യ​രാ​ജ്, മ​ഹി​മ ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

സൂപ്പർതാരങ്ങളായ ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ചി​ത്ര​ത്തെ​യും സൂ​രി​യു​ടെ പ്ര​ക​ട​ന​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചി​ത്രം ക​ണ്ടശേഷം ര​ജ​നി​കാ​ന്ത് ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ച സന്തോഷവാർത്ത സൂ​രി സമൂഹമാധ്യമങ്ങളിൽ പ​ങ്കുവ​ച്ചി​രു​ന്നു. ക​മ​ല​ഹാ​സ​ൻ ചി​ത്ര​ത്തി​നാ​യി പ്ര​ത്യേ​ക സ്ക്രീ​നിം​ഗ് സം​ഘ​ടി​പ്പി​ക്കു​ക​യും തി​ര​ക്ക​ഥ​യെ​യും സം​ഭാ​ഷ​ണ​ങ്ങ​ളെ​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up